Home News ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

2
0

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി.

ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ഫഡ്‌നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഫഡ്‌നാവിസും പവാറും രാജിവച്ചത്.  ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ നിർണായക വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here