Home Breaking News നടന്‍ രാജ്മോഹന്‍ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍

നടന്‍ രാജ്മോഹന്‍ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍

8
0

തിരുവനന്തപുരം: നടന്‍ രാജ്മോഹന്‍ അന്തരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനാണ് രാജ്മോഹന്‍.ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ മാധവന്‍ എന്ന നായകവേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചതിന് ശേഷം സിനിമ പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.പരിചരിക്കാന്‍ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു അന്ത്യം. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here