Home World നരേന്ദ്രമോദി ‘ഹൗഡി മോഡി’ റാലിയില്‍ ട്രംപും പങ്കെടുക്കും ; നയതന്ത്രവിജയമെന്ന് ഇന്ത്യ

നരേന്ദ്രമോദി ‘ഹൗഡി മോഡി’ റാലിയില്‍ ട്രംപും പങ്കെടുക്കും ; നയതന്ത്രവിജയമെന്ന് ഇന്ത്യ

2
0

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി . നാളെ ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേദി പങ്കിടും. ഏതാണ്ട് 50,000-ത്തോളം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഹൗഡി മോഡിയില്‍ ട്രംപിനെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് നയതന്ത്രവിജയമായാണ് ഇന്ത്യയുടെ കണക്കാക്കുന്നത്.

മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും, വാണിജ്യ മേഖലയിലും പുതിയ ചുവടു വെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി ചര്‍ച്ചകള്‍ക്ക് ശേഷം തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ച ട്രംപ് മോഡി ഔദ്യോഗിക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്. ഹൗഡി മോദി പരിപാടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞത്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരമെന്നാണ് മോഡി കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകുമെന്നും മോഡി നേരത്തേ പറഞ്ഞിരുന്നു.

ഏതാണ്ട് അരലക്ഷത്തോളം ഇന്ത്യാക്കാര്‍ ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നതും ഇതാദ്യമാണ്. ഇന്ത്യ – അമേരിക്ക ഊര്‍ജസഹകരണം മെച്ചപ്പെടുത്താന്‍ ഇന്ന് ഹൂസ്റ്റണില്‍ പ്രധാനപ്പെട്ട ഊര്‍ജകമ്ബനികളുടെ സിഇഒമാരുമായി മോഡി കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിന്റെ ഭാഗമായി നിരവധി പരിപാടികളില്‍ മോഡി പങ്കെടുക്കും. ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ 27-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

തിങ്കളാഴ്ച നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി, ആഗോള ആരോഗ്യ ഉച്ചകോടി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് യു എന്നില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി തുടങ്ങി അനേകം പരിപാടികളാണ് പ്രധാനമന്ത്രി പങ്കെടുക്കുക. പസിഫിക് ദ്വീപരാജ്യങ്ങളുമായും കരീബിയന്‍ രാഷ്ട്രത്തലവന്‍മാരുമായും കോമണ്‍ മാര്‍ക്കറ്റ് (കാരികോം) ഗ്രൂപ്പുമായും ഉള്‍പ്പെടെ വിവിധ രാജ്യത്തലവന്‍മാരുമായി ഉഭയകക്ഷി ചര്‍ച്ചകളും മോഡിയുടെ പരിപാടിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here