Home Breaking News നവകേരള സദസ്: കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും ചിത്രങ്ങള്‍ ഫ്ളക്സുകളില്‍ ഉള്‍പ്പെടുത്താതെ സംഘാടകര്‍

നവകേരള സദസ്: കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും ചിത്രങ്ങള്‍ ഫ്ളക്സുകളില്‍ ഉള്‍പ്പെടുത്താതെ സംഘാടകര്‍

3
0


കാക്കനാട്: നവകേരള സദസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു നൂറു കണക്കിനു ഫ്ളക്സ് ബോര്‍ഡുകളും മുഖ്യമന്ത്രിയുടെ മുഖം ആലേഖനം ചെയ്ത കൊടികളും തൃക്കാക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കലക്ടറേറ്റ് കവാടങ്ങളിലും സ്ഥാപിച്ച സംഘാടകര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും ചിത്രങ്ങള്‍ ഫ്ളക്സുകളില്‍ ഉള്‍പ്പെടുത്തിയില്ല.
മുന്‍ മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവര്‍കോവിലിന്റെയും ചിത്രങ്ങളുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് പ്രധാന കവാടങ്ങളിലെ കമാനങ്ങളില്‍ അടക്കം ഉണ്ടായിരുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരായ ചിഞ്ചുറാണി, കെ. രാധാകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വേദിയില്‍ സംസാരിച്ചെങ്കിലും ഗണേഷ് കുമാറും കടന്നപ്പള്ളിയും പ്രസംഗിച്ചില്ല. മന്ത്രിമാരായശേഷം ഇരുവരും ആദ്യമായെത്തിയ വേദിയായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്.

LEAVE A REPLY

Please enter your comment!
Please enter your name here