Home Cinema നാദിര്‍ ഷായുടെ ഡിസ്‌കോ ഡാന്‍സറില്‍ മമ്മൂട്ടി

നാദിര്‍ ഷായുടെ ഡിസ്‌കോ ഡാന്‍സറില്‍ മമ്മൂട്ടി

3
0

മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മമ്മൂക്കയെ വച്ച് ഒരു ചിത്രം എന്നത് സ്വപ്നങ്ങളില്‍ ഒന്നാണ്. അങ്ങനെയൊരു അവസരം കിട്ടുമ്പോള്‍ അതിനെ നല്ല രീതിയില്‍ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മേ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടനെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് ചില കാര്യങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രമാകുമിത് . ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും ചെയ്യാമെന്നും മമ്മൂക്ക പറഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ചിത്രീകരണം തുടങ്ങുമെന്നും ഒരു ദേശീയ മാധ്യമത്തോട് നാദിര്‍ഷ പറഞ്ഞു. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബൈജു സന്തോഷ്, ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ ഷാജിമാരായെത്തുന്ന മേരാ നാം ഷാജി എന്ന ചിത്രം വിഷു റിലീസായാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here