ചെറുതോണി ധീരജ് കൊലപാതകക്കേസിലെ ഒന്നാംപ്രതി നിഖില്‍ പൈലിയെയും രണ്ടാംപ്രതി ജെറിന്‍ ജോജോയേയും ശനിയാഴ്ച പീരുമേട് സബ് ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങും. 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിന് വെള്ളിയാഴ്ചയാണ് കോടതി ഉത്തരവായത്. കേസിന്റെ കൂടുതല്‍ തെളിവെടുപ്പിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ പറഞ്ഞു. വെള്ളിയാഴ്ച റിമാന്‍ഡിലായ ടോണി തേക്കിലക്കാട്ട്, ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും. ഇനി നിധിന്‍ ലൂക്കോസ്, സോയിമോന്‍ എന്നിവരെ പിടികിട്ടാനുണ്ട്. നിഥിന്‍ ലൂക്കോസിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിനാണ് ജസിന്‍ ജോയിയെ അറസ്റ്റുചെയ്തത്. നിഥിന്‍ ലൂക്കോസിന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇയാളുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ് ജസിന്‍ പൊലീസിന്റെ വലയിലായത്. കേസില്‍ ആറു പ്രതികളാണുള്ളതെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ജസിന്‍ ജോയിയുടെ അറസ്റ്റോടെ പ്രതികളുടെ എണ്ണം ഏഴായി. കേസില്‍ ഇതുവരെ തൊണ്ടിമുതലായി ഇന്നോവ കാര്‍, രണ്ട് സ്‌കൂട്ടര്‍, ബൈക്ക്, ആള്‍ട്ടോ കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വിഫ്റ്റ് കാര്‍കൂടി കണ്ടെടുക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…