Home Breaking News നിമിഷാ സജയന്റെ മേക്കപ്പിട്ട പടം കാണുമ്പോൾ എന്താണിത്ര കലിപ്പ്?

നിമിഷാ സജയന്റെ മേക്കപ്പിട്ട പടം കാണുമ്പോൾ എന്താണിത്ര കലിപ്പ്?

6
0

നടി ആനി അവതാരകയായ ഒരു ഷോയിൽ തനിക്ക് മെയ്ക്കപ്പ് ഇടുന്നത് ഇഷ്ടമല്ല എന്ന് അവാർഡ് താരം നിമിഷ സജയൻ പറഞ്ഞിരുന്നു. അതോടെ ട്രോളുകളുടെ പെരുമഴയായി. മേക്കപ്പിട്ട നിമഷയുടെ പടങ്ങൾ ചർച്ചാവിഷയമായി…എന്താണ് താൻ യഥാർത്ഥത്തിൽ ആ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നതെന്ന് വിശദീകരിക്കുകയാണ് നിമിഷ.
നിമിഷയുടെ കുറിപ്പ്:
ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.
എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താത്പര്യം ഇല്ല. പക്ഷേ, സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും. കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലേ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത്, സിനിമയുടെ ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ, മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ്. ഞാൻ ഇടുകയും ചെയ്യും. അത് തന്നെ പ്രൊഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും.

LEAVE A REPLY

Please enter your comment!
Please enter your name here