സിത്ര: നിയന്ത്രണം വിട്ട കാര്‍ കടലില്‍ പതിച്ചപ്പോള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറില്‍ നിന്നു സാധനങ്ങളെടുക്കാന്‍ തിരികെ പോകവേ തിലമാലകളില്‍പ്പെട്ടു മരിച്ചു.ബഹ്റൈനില്‍ ബിസിനസുകാരനായ പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (42) ആണു മരിച്ചത്. ഇന്നലെ(13) വൈകിട്ട് ഇദ്ദേഹം സഞ്ചരിച്ച കാര്‍ സിത്ര കോസ് വേയില്‍ നിയന്ത്രണം വിട്ടു കടലില്‍ പതിക്കുകയായിരുന്നു എന്നാണു വിവരം.കഠിന ശ്രമങ്ങളിലൂടെയാണു ശ്രീജിത്ത് നീന്തി കരക്കണഞ്ഞത്. പിന്നീട് കാറില്‍ നിന്നു ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി തിരികെ നീന്തുകയായിരുന്നു.എന്നാല്‍, പാതി വഴിയില്‍ വന്‍തിരമാലകളില്‍പ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. പിന്നീടു രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കരക്കെത്തിച്ചു സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്കു മാറ്റി.മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ശ്രീജിത്തിന്റെ ഭാര്യ വിദ്യ ബഹ്റൈനില്‍ സ്‌കൂള്‍ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.
Home Breaking News നിയന്ത്രണം വിട്ട കാര്‍ കടലില്‍ പതിച്ചപ്പോള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറില്‍ നിന്നു സാധനങ്ങളെടുക്കാന്‍...















