ചക്കുപള്ളം: ഗ്രാമപഞ്ചായത്തില്‍ ആറാംമൈല്‍ മുതല്‍ പത്തുമുറി വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡ് പൊളിഞ്ഞു. പിഎംജിഎസ് വൈ സ്‌കീമില്‍ നാലുകോടി രൂപ മുടക്കി അഞ്ചുവര്‍ഷത്തെ ഗ്യാരന്റിയില്‍ നിര്‍മിച്ച റോഡാണ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞു നശിച്ചത്. നിര്‍മാണ സമയത്തുതന്നെ അപാകത ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണെന്ന് വാര്‍ഡ് മെന്പര്‍ ആന്റണി കുഴിക്കാട്ട് അറിയിച്ചു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിഞ്ഞ് കന്പികള്‍ വാഹനത്തിന്റെ ടയറില്‍ കയറുന്ന അവസ്ഥയിലാണ്. ടാര്‍ചെയ്ത ഭാഗങ്ങള്‍ വലിയ ഗര്‍ത്തങ്ങളുമായി. എല്ലാ വര്‍ഷവും ഉദ്യോഗസ്ഥര്‍ അറ്റകുറ്റ പണികളുടെ പേരില്‍ ലക്ഷങ്ങളുടെ ബില്ലും മാറിയെടുക്കുന്നുണ്ട്.കഴിഞ്ഞ രാത്രിയില്‍ കുറേ ടാറിംഗ് മിശ്രിതം കൊണ്ടുവന്ന് കുഴികള്‍ അടച്ചു. കോണ്‍ക്രീറ്റ് പൊളിഞ്ഞിടത്ത് പാറപ്പൊടിയും വിതറി. നേരം വെളുത്തപ്പോള്‍ കുഴികളെല്ലാം പഴയതുപോലെയായി. ഇന്നലെ റോഡിന്റെ പണി നിരീക്ഷിക്കാനെത്തിയ പിഎംജിഎസ് വൈ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയതായും ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നല്‍കിയതായും കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുകൂടിയായ ആന്റണി കുഴിക്കാട്ട് അറിയിച്ചു.