ഇരുളിൻ കരിമ്പടം നീക്കി ഞാൻ
നിദ്ര വിട്ടുണരുന്ന നേരം
ഹൃത്തിലൂറുന്ന സംഗീത സ്വനങ്ങൾ
സ്വപ്നമായ് തീരുന്നു നിനച്ചിരിക്കാതെ.
നഷ്ടസ്വർഗ്ഗത്തിന്റെ വർണ്ണഭംഗിയിൽ
ചോര കുടിക്കുന്ന പാരിലെങ്ങും
സർപ്പഗന്ധം നിറഞ്ഞു തിങ്ങവേ
സിരകളിൽ ലഹരി നുരഞ്ഞു പൊന്തി.
കിനാക്കളോരോന്നു മാടിവിളിച്ചെന്നെ
ചിത്രവസന്തം പടർത്തുവാനെങ്ങും
കോമരക്കോലങ്ങൾ നിറഞ്ഞാടുന്ന ഭൂവിൽ
പിടഞ്ഞു കേഴുന്നു നേരറിവിൻ ശബ്ദം.
ശുദ്ധികലശങ്ങൾ നടത്തണമെന്നാകിലോ
സംഘങ്ങൾ സംഘടനയായ് മാറിടുന്നു.
ശക്തികളാർക്കെന്ന മാത്സര്യത്തിനൊടുവിൽ
നാശങ്ങൾ പിന്നെയുമേറിടുന്നു.
അണിയേണമിനിയും
നേരിന്റെ ചങ്ങല
ഉയരേണം ധർമ്മത്തിന്നേകസ്വരം
കാണണം സോദരനിലിശ്വരനെയെന്നും
ഏകണം അവനിൽ ആശ്വാസദൂതുകൾ.




