കീവ് : റഷ്യ യുക്രെയിന്‍ യുദ്ധം നൂറാം ദിനത്തിലെത്തുമ്‌ബോള്‍ യുക്രെയിന്‍ സൈന്യം ഇലക്ട്രിക് ബൈക്കുകളിലാണ് യുദ്ധത്തിനിറങ്ങുന്നത്.റഷ്യയ്ക്കെതിരെ പുതു തലമുറ ലൈറ്റ് ആന്റി ടാങ്ക് ആയുധങ്ങള്‍ ഇലക്ട്രിക് ബൈക്കുകളില്‍ കൊണ്ടു പോയി ശത്രുവിന് നേരെ പ്രയോഗിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആയുധങ്ങളില്‍ മിസൈല്‍ ലോഞ്ചര്‍ വരെയുണ്ട്. റഷ്യന്‍ ടാങ്കുകളുടെ പേടി സ്വപ്നമാണ് ഈ മിസൈലുകള്‍. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇലക്ട്രിക് ബൈക്കുകളെ യുക്രെയിന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നു. നിശ്ശബ്ദവും വേഗതയേറിയ ആക്‌സിലറേഷനുമാണ് ഇലക്ട്രിക് ബൈക്കുകളില്‍ ഇവര്‍ കാണുന്ന മേന്‍മ. ശത്രുവിന്റെ കണ്ണില്‍പ്പെടാതെ യുദ്ധമേഖലയില്‍ പട്രോളിംഗ് നടത്താനും ഏറെ അനുയോജ്യമാണ്.യുക്രെയിന്‍ സൈനികര്‍ ഉപയോഗിക്കുന്ന ഇബൈക്കുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബൈക്കുകള്‍ക്ക് പിന്നില്‍ മിസൈല്‍ ലോഞ്ചറും ഉണ്ട്. ഡെല്‍ഫാസ്റ്റ് ഇലക്ട്രിക് ബൈക്കുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യുക്രെയിന് തങ്ങളുടെ ബൈക്കുകള്‍ വിറ്റതല്ലെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ഡെല്‍ഫാസ്റ്റിന്റെ സിഇഒ യുക്രെയിന്‍ പൗരനായ ഡാനിയല്‍ ടോങ്കോപിയാണ്. എന്നാല്‍ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ ഇലക്ട്രിക് ബൈക്കുകള്‍ കൈമാറിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ഞങ്ങള്‍ നിശബ്ദമായി ചെയ്യുന്നുണ്ട്, അവര്‍ ഇപ്പോള്‍ നമ്മുടെ ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യത്തെ ഭയപ്പെടുത്തുകയാണെന്നും കമ്ബനി പിന്നാലെ വ്യക്തമാക്കി.
Home Breaking News നിശബ്ദ ആക്രമണത്തിന് പറ്റിയ ആയുധം, റഷ്യന്‍ ടാങ്കുകളെ നേരിടാന്‍ യുക്രെയിന്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇലക്ട്രിക്...







