Home Breaking News നോണ്‍ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാര്‍ക്ക് വേണ്ടി വന്ദേ സാധാരണ്‍ തീവണ്ടി വരുന്നു

നോണ്‍ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാര്‍ക്ക് വേണ്ടി വന്ദേ സാധാരണ്‍ തീവണ്ടി വരുന്നു

1
0

വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാര്‍ക്കായി വന്ദേ സാധാരണ്‍ എന്ന പേരില്‍ തീവണ്ടികള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നോണ്‍ എസി ട്രെയിനുകളാവും വന്ദേ സാധാരണ്‍. വന്ദേ ഭാരത് എക്‌സ്പ്രസിലേതുപോലുള്ള സൗകര്യങ്ങള്‍ പുതിയ തീവണ്ടിയിലുമുണ്ടാവും.ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3-ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ വന്ദേ സാധാരണില്‍ ഉണ്ടാവും. എല്ലാ കോച്ചുകളും നോണ്‍ എസി ആയിരിക്കും. ഈ വര്‍ഷം അവസാനത്തോടെയാവും തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here