Home World ന്യൂസിലാന്‍ഡിലെ മോസ്‌കുകളില്‍ നടന്ന വെടിവയ്പില്‍ മരണം 40ആയി; അക്രമിയെ തിരിച്ചറിഞ്ഞു; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്...

ന്യൂസിലാന്‍ഡിലെ മോസ്‌കുകളില്‍ നടന്ന വെടിവയ്പില്‍ മരണം 40ആയി; അക്രമിയെ തിരിച്ചറിഞ്ഞു; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

4
0

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. വെടിവെപ്പില്‍ ഇരുപതിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെയ്‌പ്പെന്നാണ് സൂചന.

ന്യൂസിലന്റിലെ സൗത്ത് ഐലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മോസ്‌ക്കില്‍ സെമി ഓട്ടോമാറ്റിക് ഷോട്ട് ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. തോക്കില്‍ ക്യാമറ ഘടിപ്പിച്ച് സംഭവത്തിന്റെ ലൈവ് സ്ട്രീമിംഗും കൊലപാതകി നടത്തി.

അനേകരാണ് ദൃശ്യം നേരിട്ടു കണ്ട് ഞെട്ടിയത്. തോക്കില്‍ നിന്നും 50 ലധികം വെടി ഉയര്‍ത്തിയതായിട്ടാണ് വിവരം. ഒമ്പതു മുതല്‍ 27 പേര്‍ വരെ മരണമടഞ്ഞതായി ന്യൂസിലന്റ് മീഡിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കാരനായ ബ്രെന്റണ്‍ ടാറന്റാണ് അക്രമി. സൗത്ത വെയ്ല്‍സിലെ ഗ്രാഫ്റ്റണില്‍ നിന്നുള്ള ഇയാള്‍ കടുത്ത വംശീയവാദിയാണെന്നാണ് വിവരം. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇയാളുടെ വിവരങ്ങള്‍ പോലീസിന് കിട്ടിയിരിക്കുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ചാവേര്‍ ആക്രമണം നടത്താനുള്ള നീക്കത്തിലായിരുന്നു.

വ്യാപകമായൊരു ആക്രമണമായിരുന്നു പദ്ധതിയിട്ടിരുന്നത്. കൂട്ടക്കുരുതിക്ക് മുമ്പായി 87 പേജ് വരുന്ന തന്റെ ആശയങ്ങള്‍ അക്രമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ വെടിവെയ്പ്പ് ലിന്‍വുഡിന് സമീപത്തെ മസ്ജിദ് മോസ്‌കിലായിരുന്നു നടന്നത്. മറ്റൊന്ന് ക്രൈസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റിലിനു സമീപവും. മോസ്‌കിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അനേകം കാറുകളില്‍ ബോംബുകളും വെച്ചിരുന്നു. രാജ്യത്തെ ഇസ്ളാമിക വിശ്വസികളോട് ഇനിയൊരു അറിയിപ്പുണ്ടാകും വരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കാളികളാകരുതെന്ന് പോലീസ് ഉന്നതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടുകാരോട് തെരുവില്‍ ഇറങ്ങരുതെന്നും സ്‌കൂളുകള്‍ അടച്ചിടാനും പറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞപ്പോഴായിരുന്നു അക്രമി വെടിവെയ്പ്പ് നടത്തിയത്. സൈനീക വാഹനങ്ങള്‍ പോലെ ഒരുക്കിയ കാറിലായിരുന്നു ആക്രമണത്തിന് എത്തിയത്. ഫോക് മ്യൂസിക് ആസ്വദിച്ചാണ് മോസ്‌കിലേക്ക് കാറോടിച്ച് എത്തിയത്. കാറിനുള്ളില്‍ അക്രമി ആറ് തോക്കുകളാണ് സൂക്ഷിച്ചിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പ്രധാന കവാടത്തിലൂടെ അകത്തേക്ക് വന്ന ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെയ്ക്കുകയായിരുന്നു. പ്രധാന വാതിലിലൂടെ ഹാളിലേക്ക് കയറി ജനക്കൂട്ടത്തിന് നേരെ വെടി ഉതിര്‍ത്തു. ഓടി വന്നവരും മൂലയിലേക്ക് മാറി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കും വെടിയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here