
അഗളി: അട്ടപ്പാടിയില്‍ കണ്ടെത്തിയ ചരിത്രവസ്തുക്കള്‍ ശേഖരിച്ചു ഷോളയൂര്‍ പഞ്ചായത്തില്‍ ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ശിപാര്‍ശ നല്കുവാന്‍ ഷോളയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങരപള്ളം പുഴയെ കേന്ദ്രീകരിച്ച് അതിപുരാതനമായ സംസ്‌കാരം ഉറങ്ങി കിടപ്പുണ്ടെന്നു ചരിത്ര ഗവേഷകന്‍ ഡോ.മണികണ്ഠന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. അട്ടപ്പാടിയില്‍ പത്തുവര്‍ഷമായി പുരാവസ്തു ഗവേഷണം നടത്തുന്ന ഡോ.മണികണ്ഠന്‍ 3000 വര്‍ഷം വരെ പഴക്കമുള്ള പുരാതന വസ്തുക്കള്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നു. വിഷയം ഷോളയൂര്‍ പഞ്ചായത്ത് സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷോളയൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍ ഇന്നലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പുരാവസ്തുക്കള്‍ നേരില്‍കണ്ട് ബോധ്യപ്പെടുകയുമുണ്ടായി.തുടര്‍ന്ന് പഞ്ചായത്തില്‍ നടന്ന ഭരണസമിതി യോഗത്തിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ചു തീരുമാനമുണ്ടായത്. ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തി മാപ്പ് തയ്യാറാക്കുവാനുംതീരുമാനിച്ചു.കൂടാതെ കൊടുങ്ങരപള്ളം തീരത്തും ഇഴക്കനട്ടപ്പടി പ്രദേശത്തും നിലനില്‍ക്കുന്ന സംസ്‌കാരത്തെക്കുറിച്ച് വിശദപഠനം നടത്തുന്നതിന് പുരാവസ്തു വകുപ്പിന് കത്ത് എഴുതുവാനും ഇതിന്റെ പ്രാധാന്യം വ്യക്തമാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുനും യോഗം തീരുമാനിച്ചു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











