Home Kerala പട്ടാപകൽ നഗരഹൃദയത്തിലെ വ്യാപര സ്ഥാപനത്തിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം കവർന്നു.

പട്ടാപകൽ നഗരഹൃദയത്തിലെ വ്യാപര സ്ഥാപനത്തിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം കവർന്നു.

1
0

ആലുവ: നഗരഹൃദയയത്തിൽ പട്ടാപകൽ രണ്ടേ മുക്കാൽ ലക്ഷം രൂപമോക്ഷണം പോയി.കാരോത്തുകുഴി ജംഗ്ഷനിലെ സ്രാപ്പിക്കൽ എന്ന ഉഷാ തയ്യൽ മിഷൻ കമ്പനി ഷോറൂമിന്റെ സർവീസ് സെൻററിൽ നിന്നാണ് പണം മോഷണം പോയത്.

സർവീസ് സെൻററിന്റെ ഒരു കടക്കപ്പുറത്ത് സെയിൽ ഷോപ്പിൽ ‘ ഉടമയും, മകനും, ജീവനക്കാരനുമുള്ളപ്പോഴാണ് മോഷണം നടന്നത്.

സി.സി.ടി.വി.യിൽ കടയിൽ ഒരാൾ നിൽക്കുന്നത് കണ്ട് ചോദിച്ച പ്പോൾ അത്തോണിച്ചേട്ടൻ മിഷ്യന്റെ അളവെടുക്കാൻ പറഞ്ഞു വിട്ടതാണെന്ന് പറയുകയും, അയാളുടെ ഫോൺ നമ്പർ തരാമെന്ന് പറഞ്ഞ് ഇയാൾ കടന്ന് കളഞ്ഞു. ഇതിന് ശേഷമാണ് ഉടമക്ക് പണത്തെ കുറിച്ച് ഓർമ്മ വന്നത്. മോഷണം അറിഞ്ഞപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു.

ഇന്ന് കമ്പനിക്കായി ബാങ്കിൽ അടക്കാനിരുന്നതായിരുന്നു പണം. സർവീസ് തിരക്കായതിനാൽ അടക്കാൻ സാധിച്ചില്ല. ഈ പണമടങ്ങിയ കവറും ,ഉടമ മുപ്പത്തടം സ്വദേശി സെബാസ്റ്റ്യന്റെ പേഴ്സുംസും മോഷ്ടാവ് മേശ തുറന്ന് എടുക്കുനത് സി.സി.ടി.വി.യിൽ കിട്ടിയിട്ടുണ് ഇരുപത്തിയെട്ട് വയസ്സിന് താഴെയുള്ള മോഷ്ടാവ് പുറത്ത് ബ്യാഗ്തുക്കി വെള്ള ഷർട്ട് തരിച്ചാണ് എത്തിയത്. ആലുവ പോലീസ് അന്വേഷണമാരംഭിച്ചു. /

LEAVE A REPLY

Please enter your comment!
Please enter your name here