Home Kerala പഠനം അടുത്ത വര്‍ഷം

പഠനം അടുത്ത വര്‍ഷം

7
0

 

 

 

കോന്നി : ഗവ. മെഡിക്കല്‍ കോളേജില്‍ 2022–23 അധ്യയന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ട്. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചതും അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടു നേതൃത്വം നല്‍കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ മുന്നോട്ടു പോവുകയാണ്. നൂറ് വിദ്യാര്‍ഥികളുടെപ്രവേശനം നടത്താനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ആവശ്യമായിരുന്ന വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ 19 മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിയമനവും നടത്തിക്കഴിഞ്ഞു. പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, അഡീഷണല്‍ പ്രൊഫസര്‍മാര്‍ തുടങ്ങിയവരെ നിയമിച്ചതായി അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അസ്ഥിരോഗം, ശിശുരോഗം, പള്‍മണോളജി, സൈക്യാട്രി, അനസ്‌തേഷ്യോളജി, ബയോ കെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പുതിയ ഡോക്ടര്‍മാരെ നിയമിച്ചിട്ടുള്ളത്.നിലവിലുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനും കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ തീരുമാനിക്കാനുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച അത്യാഹിത വിഭാഗം, അക്കാദമിക്ക് ബ്ലോക്ക്, പത്തനംതിട്ട ജനറല്‍ ആശുപത്രി തുടങ്ങിയവയും ഡിഎംഇ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. സി വി രാജേന്ദ്രന്‍ എന്നിവരുമായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചയും നടത്തി.2022 ജൂലൈ മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഊര്‍ജ്ജിതമായി നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടീലാണ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത്. കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജുകളിലൊന്നായി കോന്നിയെ മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.നിലവിലെ പരിമിതികള്‍ക്കുള്ളിലും ചികിത്സ തേടി എത്തുന്നവര്‍ ആശുപത്രി സേവനം സംബന്ധിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്്‌ന സൂപ്രണ്ട് അറിയിച്ചു. ഒപിയിലെത്തുന്നവരുടെ എണ്ണം 800 ആയി ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ നിലവിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടു പോകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here