Home Breaking News പണപ്പെരുപ്പത്തില്‍ വെന്ത് കേരളം എന്‍എസ്ഒ റിപ്പോര്‍ട്ട് പുറത്ത്

പണപ്പെരുപ്പത്തില്‍ വെന്ത് കേരളം എന്‍എസ്ഒ റിപ്പോര്‍ട്ട് പുറത്ത്

1
0

Kerala logged highest inflation in March, Telangana lowest, shows NSO data

 

 

കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ മുകളിലാണ് ചില സംസ്ഥാനങ്ങളിലെ ചില്ലറ പണപ്പെരുപ്പം.
തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം മാസവും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന് സംസ്ഥാനത്തെ ചില്ലറ പണപ്പെരുപ്പം. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തലെ ചില്ലറ പണപ്പെരുപ്പം 6.59 ശതമാനമാണ്. ഇത് ഫെബ്രുവരിയിലെ നിരക്കിനെക്കാള്‍ കുറവാണെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ മുകളിലാണ് ചില സംസ്ഥാനങ്ങളിലെ ചില്ലറ പണപ്പെരുപ്പം. അതില്‍ ഏറ്റവും മുകളിലാണ് കേരളത്തിന്റെ സ്ഥാനം.
കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ 6.59 ശതമാനവും കര്‍ണാടകയില്‍ 4.44 ശതമാനവും ഛത്തീസ്ഗഡില്‍ 4.25 ശതമാനവും ആണ് പണപ്പെരുപ്പം. മാര്‍ച്ചില്‍ ഏറ്റവും കുറഞ്ഞ നിരക്കുള്ളത് തെലങ്കാനയിലാണ് 1.06 ശതമാനമാണ് തെലങ്കാനയിലെ ചില്ലറ പണപ്പെരുപ്പം. തൊട്ടുപിന്നാലെ 2.08 ശതമാനവുമായി ജാര്‍ഖണ്ഡും 2.5 ശതമാനവുമായി ആന്ധ്രാപ്രദേശും 2.63 ശതമാനവുമായി ഗുജറാത്തും 2.66 ശതമാനവുമായി രാജസ്ഥാനുമുണ്ട്.
അതേസമയം, സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 3.6 ശതമാനമായിരുന്നു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഫെബ്രുവരിയില്‍ രാജ്യത്തെ പണപ്പെരുപ്പമുണ്ടായിരുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായത്. എന്നാല്‍, മാര്‍ച്ചില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് പണപ്പെരുപ്പ നിരക്കിലുണ്ടായത്. മാര്‍ച്ചില്‍ പണപ്പെരുപ്പം 3.34% ആയി കുറഞ്ഞതായി രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പറയുന്നു. ഭക്ഷ്യ പണപ്പെരുപ്പം 2.69% ആയി കുറഞ്ഞതാണ് റീട്ടെയില്‍ പണപ്പെരുപ്പം കുറയാനുള്ള ഒരു പ്രധാന കാരണം. പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില കുറഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പം കുറയുമെന്ന ആര്‍ബിഐയുടെ നി?ഗമനങ്ങള്‍ ശരിവെക്കുന്നതാണ് ഈ റിപ്പോട്ടുകള്‍. പണപ്പെരുപ്പം കുറഞ്ഞതോടെ ഏപ്രില്‍ 9 ന് നടന്ന എംപിസി യോ?ഗത്തിന് ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here