പതിമൂന്നുകാരിയെ നിരന്തരം ലൈം​ഗിക പീഡനത്തിനിരയാക്കി; ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഇടുക്കി: പതിമൂന്നുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസംകാരനായ അംസര്‍ അലിയെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്.പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.അസം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയതായി പൊലീസിന് വിവരം ലഭിച്ചു. പാലക്കാടെത്തിയ അന്വേഷണസംഘം പ്രതിയേയും കുട്ടിയേയും കണ്ടെത്തുകയായിരുന്നു.പോക്സോ, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്ത ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…