പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട: കുലശേഖരപതിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകന്‍ റഹമത്തുള്ള (സഞ്ജു- 43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ അറബിക് കോളജ് റോഡില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്. കൊലപാതകമാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. സ്ഥലത്തെത്തിയ ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെയടക്കം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…