Kerala Pranamam

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്

സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവര്‍ക്കെതിരെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തു.ഇന്ന് ചേര്‍ന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രളയസഹായം, കൊവിഡ് സഹായം, അഗതികളുടെ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായം, ജനകീയ ഹോട്ടല്‍ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. ക്രമക്കേട് കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പില്‍ ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സിപിഎം നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ പങ്കുണ്ടോന്ന് പരിശോധിക്കണമെന്നാണ് ആവശ്യമെന്ന് നെടുമ്ബ്രം ഗ്രാമപഞ്ചായത്ത് ബി ജെ പി അംഗമായ മായാ ദേവി ആവശ്യപ്പെട്ടു.