
ഇടുക്കി : ജില്ലയില്‍ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആര് കറുപ്പസാമിയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ലഹരി ഉപയോഗത്തിനെതിരെയും സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 78 വാഹന പട്രോളിങ്ങിലൂടെ 1717 വാഹനം പരിശോധിച്ചു. 228 ഹോട്ടല്‍/ ഹോംസ്റ്റേ റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി. സ്ഥിരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 50 സാമൂഹ്യവിരുദ്ധരെ പ്രത്യേകം നിരീക്ഷിച്ചു. 20 പേരെ കരുതല്‍ തടങ്കലില്‍ എടുത്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൂടാതെ രാത്രി പത്തിനുതന്നെ ആഘോഷപരിപാടികള്‍ അവസാനിപ്പിച്ചുവെന്ന് ഉറപ്പുവരുത്തിയെന്നും ആര് കറുപ്പസാമി അറിയിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












