ബിഹാര്‍ സുന്ദര്‍ഗഡിലെ ബ്രില്യന്റ് കോണ്‍വെന്റ് സ്‌കൂളിലെ പരീക്ഷാ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ടതോടെ 17കാരന്‍ ബോധംകെട്ടുവീണു. അഞ്ഞൂറോളം പെണ്‍കുട്ടികളാണ് പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇത്രയധികം പെണ്‍കുട്ടികളെ പരീക്ഷാ ഹാളില്‍ കണ്ടതോടെയാണ് വിദ്യാര്‍ത്ഥി ആശയക്കുഴപ്പത്തിലായത്. അഞ്ഞൂറോളം പെണ്‍കുട്ടികളുടെ ഒപ്പം ഇരുന്നാണ് താന്‍ പരീക്ഷ എഴുതേണ്ടതെന്ന ചിന്തയിലാണ് 17കാരന്‍ തലകറങ്ങി വീണത്.പരീക്ഷാ സീസണിന്റെ ആദ്യ ദിവസം ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ ബിഹാറിലെ ഷരിഫ്‌സ് അല്ലാമ ഇക്ബാല്‍ കോളജിലെ വിദ്യാര്‍ത്ഥിയായ മനീഷ് ശങ്കര്‍ പ്രസാദാണ് (17) തലകറങ്ങി വീണത്. സുന്ദര്‍ഗഡിലെ ബ്രില്യന്റ് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ കേന്ദ്രം. പരീക്ഷാ സെന്ററിലെത്തിയപ്പോഴാണ് പരീക്ഷാര്‍ഥികളില്‍ ആണ്‍കുട്ടിയായി താന്‍ മാത്രമേയുള്ളൂവെന്ന് വിദ്യാര്‍ഥി തിരിച്ചറിയുന്നത്. ഇതോടെ പരിഭ്രമത്തിലായ വിദ്യാര്‍ത്ഥി ഹാളില്‍ തന്നെ തലകറങ്ങി വീഴുകയായിരുന്നു. സദാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോ?ഗ്യനില തൃപ്തികരമാണ്.പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നമാണിതെന്നും പരീക്ഷാര്‍ത്ഥികളായ മറ്റ് ആണ്‍കുട്ടികള്‍ക്ക് ഈ സെന്റര്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം ചോദിക്കുന്നത്. ”മനീഷ് ശങ്കര്‍ പ്രസാദ് പരീക്ഷ എഴുതാനെത്തിയപ്പോഴാണ് താന്‍ മാത്രമേ ഈ പരീക്ഷാ കേന്ദ്രത്തില്‍ ആണ്‍കുട്ടിയായുള്ളൂ എന്ന് മനസിലാക്കിയത്. അതോടെ വിദ്യാര്‍ത്ഥിക്ക് പരിഭ്രാന്തിയുണ്ടാവുകയും തലകറങ്ങി വീഴുകയുമായിരുന്നു”. മനീഷിന്റെ ബന്ധു പുഷ്പലത ബീഹാര്‍ഷരീഫ് സദര്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഫെബ്രുവരി 1 നാണ് ബീഹാറില്‍ ഹയര്‍സെക്കന്റഡി ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.





