Home Ernakulam പറവൂരില്‍ ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കും

പറവൂരില്‍ ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കും

1
0

പറവൂര്‍: മഴക്കാല രോഗങ്ങളും കൊതുകജന്യ രോഗങ്ങളും പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധം തീര്‍ക്കുന്നതിന് പറവൂര്‍ നഗരസഭാ പരിധിയില്‍ ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഡി.രാജ് കുമാര്‍ അറിയിച്ചു.വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ടയര്‍, കുപ്പി, ചിരട്ട, പാത്രങ്ങള്‍ തുടങ്ങിയവയിലും ഫ്രിഡ്ജിന് പുറകിലെ ട്രേ, ടെറസ്റ്റ്, സണ്‍ ഷെയ്ഡ് എന്നിവിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും കക്കൂസ് ടാങ്കുകളുടെ വിള്ളലുകള്‍ അടക്കുക, വെസ്റ്റ് പൈപ്പ് കൊതുകുവല ഉപയോഗിച്ച് മൂടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതാണ്. എല്ലാവരും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ശുചീകരണ ശീലങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ നഗരവാസികള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here