Home Uncategorized പലസ്തീന്‍ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍

പലസ്തീന്‍ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍

4
0

പലസ്തീന്‍ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്സഭയില്‍. കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വന്തം വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.
അതേസമയം വയനാട്ടിലെ മനുഷ്യ വന്യമൃഗ സംഘര്‍ഷം ലോകസഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഒരു വര്‍ഷത്തിനിടെ 90 പേര്‍ സംഘര്‍ഷത്തിന് ഇരയായി. ഒരാള്‍ക്ക് നേരെ കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണം ഉണ്ടായി. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം കൂട്ടണമെന്നും പ്രിയങ്ക വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here