Home National പശുക്കള്‍ ഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം : നരേന്ദ്രമോദി

പശുക്കള്‍ ഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം : നരേന്ദ്രമോദി

4
0

വൃന്ദാവന്‍: പശുക്കള്‍ ഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് കൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ പശുസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പശുവില്‍ നിന്നെടുക്കുന്ന പാലിന്റെ കടം തീര്‍ക്കാന്‍ നമുക്ക് സാധിക്കില്ല,? പശുക്കള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും’ മോദി പറഞ്ഞു. പശുക്കള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി സര്‍ക്കാര്‍ കാമധേനു ആയോഗ്,ഗോകുല്‍ മിഷന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. പശു വളര്‍ത്തുന്നവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ നിലവില്‍ ബാങ്ക് മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഇടക്കാല ബഡ്ജറ്റില്‍ അവതരിപ്പിച്ച കാമധേനു ആയോഗ് പദ്ധതിക്കായി 500കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയോഗിലൂടെ പശു സംരക്ഷണത്തിനും ക്ഷേമത്തിനും കഴിയുമെന്നും മോദി പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പോഷകാഹാരം നല്‍കാനും വിവിധ വാക്‌സിനേഷനുകള്‍ നല്‍കി ആരോഗ്യപൂര്‍ണമായി ഭാവി നല്‍കുന്നതിനുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുകയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ 15,?786 ഗവര്‍ണ്മെന്റ് സ്‌കൂളുകളില്‍ ദിവസവും 17.6ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയായ അക്ഷയപാത്രയെ നടപ്പാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ചന്ദ്രോദയ ക്യാംപസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here