Home Breaking News പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക് .

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക് .

4
0


പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്
പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി.സെക്കന്ദരാബാദ് ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ 3 കോച്ചുകള്‍ ആണ് പാളം തെറ്റിയത്. 2പാസഞ്ചര്‍ കൊച്ചുകളും ഒരു പാര്‍സല്‍ വാഗനുമാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിവിഷനിലെ നാല്‍പൂര്‍ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അപകട ദുരിതാശ്വാസ ട്രെയിനുകളും മെഡിക്കല്‍ റിലീഫ് ട്രെയിനുകളും അപകടസ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ട്രെയിനില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാര്‍ക്കായി ബസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അപകടത്തില്‍ റെയില്‍വേ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here