പഹല്‍ഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തില്‍ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
മാധ്യമങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹം കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ”എന്തിനുവേണ്ടിയാണ് ഈ ആഘോഷം?” എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആള്‍ മറുപടി നല്‍കിയില്ല.
അതേസമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ‘പാകിസ്ഥാന്‍ മുര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ വിളിച്ചു.
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു.









