പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ട പാര്‍ട്ടി വിമര്‍ശനത്തെ അംഗീകരിക്കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സിപിഎം നേതാവ് പി.ജയരാജനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.പാര്‍ട്ടിയിലെ മുസ്‌ളീം സഖാക്കള്‍ക്ക് നോമ്‌ബെടുക്കാം, പളളിയില്‍ പോകാം ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെളളം പോലും കൊടുക്കാനാകില്ല എന്ന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജയരാജന്‍ അടുത്ത കര്‍ക്കിടക വാവ് വരെ പാര്‍ട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ അഭിപ്രായപ്പെടുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ചുവടെ:
പാര്‍ട്ടിയിലെ മുസ്‌ളീം സഖാക്കള്‍ക്ക് നോമ്‌ബെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന്‍ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അന്‍വറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വാദിക്കാം. ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കള്‍ക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആര്‍മി.
Home Breaking News ‘പാര്‍ട്ടിയിലെ മുസ്‌ളീം സഖാക്കള്‍ക്ക് നോമ്‌ബെടുക്കാം,പളളിയില്‍ പോകാം, ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെളളം പോലും കൊടുക്കാനാകില്ല’; പരിഹാസവുമായി കെ...








