Home News പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം സെപ്റ്റംബര്‍ 18-ന്; അജണ്ട പുറത്തിറക്കി

പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം സെപ്റ്റംബര്‍ 18-ന്; അജണ്ട പുറത്തിറക്കി

1
0

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്തിറക്കി കേന്ദ്രം. സമ്മേളനത്തില്‍ നാല് സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയാകും.സെപ്റ്റംബര്‍ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്രം പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരുടെ ഭേദദതി ബില്ലും, പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍ ബില്‍ എന്നിവയും അജണ്ടയില്‍ ഉള്‍പ്പെടുന്നു.ബില്‍ പ്രകാരം ജനങ്ങള്‍ തിരഞ്ഞെടുത്ത അംഗങ്ങള്‍ മാത്രമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉണ്ടാകുക. നേരത്തെ ലോക്സഭ പാസാക്കി രാജ്യസഭയില്‍ തീര്‍പ്പാക്കാത്ത അസാധുവാക്കല്‍ ബില്‍ രാജ്യസഭ പാസാക്കും. ആദ്യ ദിവസം പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രം ചര്‍ച്ച ചെയ്യും. സ്വതന്ത്രാനന്തരമുള്ള 75 വര്‍ഷത്തെ ചരിത്രം നിരവധി അവിസ്മരണീയമായ അവസരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ആ അസുലഭ മുഹൂര്‍ത്തങ്ങളുടെ അനുസ്മരണം ശ്രദ്ധേയമായ ഒരു അദ്ധ്യായമായി പാര്‍ലമെന്ററി രേഖകളില്‍ തിളങ്ങി നില്ക്കും.
സെപ്റ്റംബര്‍ 17-ന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here