Home Breaking News പാലക്കാടില്‍ രാഹുലിന് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

പാലക്കാടില്‍ രാഹുലിന് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

4
0

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകള്‍ എണ്ണി തീരുമ്പോഴാണ് ലീഡ് പതിനായിരം കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോള്‍ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീഡ് ഉയര്‍ന്നു. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മധുര വിതരണം ആരംഭിച്ചു.
മുന്‍സിപാലിറ്റി വോട്ടുകള്‍ എണ്ണി കഴിഞ്ഞ് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 2021ലെ തിരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോള്‍ നഗരസഭയില്‍ മാത്രം 7066 വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. രാഹുല്‍ മങ്കുട്ടത്തിലിന്റെ അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍ ആഘോഷം ആരംഭിച്ചു. അടുത്ത ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ആണ് ഇവിടെയുള്ളത്. തുടക്കത്തില്‍ ബിജെപി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.
അതേസമയം ചേലക്കരയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്. ചേലക്കരയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് ആഘോഷം ആരംഭിച്ചു. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിര്‍ത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here