Home Breaking News പാലക്കാട് അജ്ഞാതര്‍ വീടിന് തീയിട്ടു; 14-കാരന് പൊള്ളലേറ്റു

പാലക്കാട് അജ്ഞാതര്‍ വീടിന് തീയിട്ടു; 14-കാരന് പൊള്ളലേറ്റു

4
0

കിഴക്കഞ്ചേരി (പാലക്കാട്): എരിക്കുംചിറയില്‍ അജ്ഞാതര്‍ വീടിന് തീയിട്ടു. എരുക്കുംചിറ റെനിയുടെ വീട്ടില്‍ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. റെനിക്കൊപ്പം ഹാളില്‍ കിടക്കുകയായിരുന്ന മകന്‍ നെവിന്റെ (14) കാലിന് പൊള്ളലേറ്റു.
കിടപ്പുമുറിയില്‍നിന്ന് സ്ഫോടന ശബ്ദം കേട്ടാണ് സംഭവം അറിയുന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ മുറിക്കുള്ളില്‍നിന്ന് ഹാളിലേക്ക് തീ പടര്‍ന്നപ്പോള്‍ നെവിന്റെ കാലിന് പൊള്ളലേല്‍ക്കുകയായിരുന്നു. നെവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിടപ്പുമുറിയുടെ ജനല്‍ തുറന്ന നിലയിലായിരുന്നു. ജനല്‍ വഴി തീയിട്ടതാകാമെന്നാണ് വടക്കഞ്ചേരി പോലീസ് സംശയിക്കുന്നത്. ബെഡ്ഡ്, തുണികള്‍, അലമാര തുടങ്ങിയവ കത്തി. ശനിയാഴ്ച റെനിയുടെ വീടിന്റെ ടെറസില്‍ ഓടിന്റെ കഷണങ്ങള്‍ വട്ടത്തില്‍ വെച്ച് തീ കൂട്ടിയതായും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ കുടുംബം പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട് തുറന്ന നിലയിലായിരുന്നു. അലമാരയില്‍നിന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. വടക്കഞ്ചേരി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here