Kerala Pranamam

പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നിര്‍ത്തി

പാലാ: പാലാ ജനറല്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കോവിഡ് പരിശോധനയ്ക്കായി ദിവസവുമെത്തുന്ന നൂറു കണക്കിനാളുകള്‍ നിരാശരായി മടങ്ങുന്നു. സ്വകാര്യ ലാബുകളില്‍ പണം മുടക്കി പരിശോധന നടത്താന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരാണ് ഇവിടെ എത്തുന്നവരില്‍ ഭൂരിപക്ഷവും. കോവിഡ് പരിശോധന നിര്‍ത്തിവെച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യം അടിയന്തിര കൗണ്‍സില്‍ യോഗം കൂടി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭാ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ഉടന്‍ നഗര സഭാ ചെയര്‍മാന് പരാതി നല്‍കും. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ആശുപത്രിക്കു മുന്നില്‍ പാവപ്പെട്ട രോഗികളുടെ കണ്ണീര്‍ തുടയ്ക്കണമെന്നാവശ്യപ്പെട്ട് തുടര്‍ സമരങ്ങള്‍ നടത്താനും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ തീരുമാനം.109 താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ കാലാവധി തീര്‍ന്നതോടെ ജനറല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടു.