Home National പാസ്‌പോര്‍ട്ടില്‍ ചിപ് വരുന്നു

പാസ്‌പോര്‍ട്ടില്‍ ചിപ് വരുന്നു

3
0

ന്യൂഡല്‍ഹി: പേപ്പര്‍പാസ്പോര്‍ട്ടിന് പകരം ചിപ്പ് അടിസ്ഥാനമാക്കിയിട്ടുള്ള ഏകീകൃത സംവിധാനത്തിലുള്ള പാസ്പോര്‍ട്ട് രാജ്യത്ത് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി ഭാരതീയ ദിവസില്‍ വ്യക്തമാക്കി. ഒരു കേന്ദ്രീകൃത പാസ്പോര്‍ട്ട് സംവിധാനത്തിന് കീഴിലായിരിക്കും ഇനി മുതലുള്ള പ്രവര്‍ത്തനം. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്പോര്‍ട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും.ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പി.ഐ.ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍) ഒ.സി.ഐ (ഓവര്‍സീസ് സിറ്റസിന്‍സ് ഒഫ് ഇന്ത്യ) തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും ചിപ്പ് അടിസ്ഥാനമായിട്ടുള്ള പാസ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ പെട്ടെന്നു തന്നെ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി വന്നതിന് ശേഷമുള്ള 4 വര്‍ഷത്തിനിടയില്‍ പ്രതിസന്ധി നേരിടുന്ന 2 ലക്ഷത്തോളം ഇന്ത്യക്കാരെ സര്‍ക്കാറിന്റെ പ്രവര്‍ത്തനഫലമായി സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here