കുന്ദമംഗലം: പൂനൂര്‍ പുഴയില്‍ പതിമംഗലം ഭാഗത്ത് പോത്തിന്റെ ജഡം പൊങ്ങി. അരീച്ചോല പമ്പ്് ഹൗസിന് താഴെ മുരട്ടമ്മല്‍ കടവിനടുത്ത് ഇന്നലെ രാവിലെയാണ് വള്ളിപടര്‍പ്പുകളില്‍ കുടുങ്ങിയ നിലയില്‍ ജഡം കണ്ടത്. പോത്ത് അബദ്ധത്തില്‍ പുഴയില്‍ വീണതായിരിക്കുമെന്ന് കരുതുന്നു. വാര്‍ഡ് മെമ്പര്‍ ഷബ്‌ന റഷീദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ജെ.സി.ബി ഉപയോഗിച്ച് ജഡം പുറത്തെടുത്ത് പുഴയോരത്ത് തന്നെ കുഴിച്ചിട്ടു.