Home Crime പെണ്‍കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍കെട്ടിയനിലയില്‍: കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പെണ്‍കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍കെട്ടിയനിലയില്‍: കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

1
0
f
f

പാലക്കാട്: രണ്ടു ദിവസം മുമ്പ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായി. പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ട്.

അതേസമയം, തലയിലും ചെറിയ പരിക്കുണ്ടെങ്കിലും ഇത് മരണകാരണമായിട്ടില്ല. അതേസമയം കുട്ടിയാരെന്ന് തിരിച്ചറിയാനായി കഴുത്തില്‍ കെട്ടിയ ഏലസ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാല്‍ മുസ്ലിം പശ്ചാത്തലമുള്ള കുട്ടിയാണെന്ന സംശയത്തിലാണ് പൊലീസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം താണാവ് മേല്‍പ്പാലത്തിനു സമീപത്ത് ദുര്‍ഗന്ധം വമിച്ചതോടെയാണ് പിന്നീട് ചാക്കുകെട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് പരിശോധനയില്‍ മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അതേസമയം സമീപപ്രദേശങ്ങളില്‍ എവിടെയും നിന്ന് പെണ്‍കുഞ്ഞിനെ കാണാതായെന്ന വിവരമൊന്നും പുറത്തുവന്നിട്ടില്ല. അതിനാല്‍ മറ്റെവിടെവച്ചെങ്കിലും കൊലപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാവാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here