Home Breaking News പെണ്‍കുട്ടിയെ പതിനാല് തവണ കുത്തിയ പോക്സോ കേസ് പ്രതി, റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി.

പെണ്‍കുട്ടിയെ പതിനാല് തവണ കുത്തിയ പോക്സോ കേസ് പ്രതി, റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി.

2
0

ചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച ഇരുപത്തിരണ്ട്കാരനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാള്‍ പോക്സോ കേസില്‍ ജയിലായിരുന്നു.ജയില്‍ നിന്ന് ഇറങ്ങുന്നതിന് പിന്നാലെയാണ് കേശവന്‍ എന്ന യുവാവ് പതിനാറുകാരിയെ ആക്രമിച്ചത്.തിരുച്ചിറപ്പളളിയിലാണ് സംഭവം നടന്നത്.തിരുച്ചിറപ്പളളി അതികുളം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്.പെണ്‍കുട്ടിക്ക് ശരീരത്തില്‍ പതിനാല് കുത്തകളേറ്റു.പ്രണയം നിരസിച്ചതിനാണ് കേശവന്‍ പെണ്‍കുട്ടിയെ കുത്തിയത്.ഇതിന് ശേഷം പ്രതിയെ റെയില്‍ വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പരീക്ഷയ്ക്ക് ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി.പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി.ഇതിനെ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തി.ഓടി രക്ഷപെടാന്‍ പോലും സാധിക്കാത്ത രീതിയില്‍ പതിനാലുതവണ പെണ്‍കുട്ടിയെ ഇയാള്‍ കുത്തി.പെണ്‍കുട്ടി നിലത്ത് വീണതോടെ ഇയാള്‍ ഓടി രക്ഷപെട്ടു.തുടര്‍ന്ന് നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപ്ത്രിയില്‍ എത്തിച്ചത്.കഴിഞ്ഞ വര്‍ഷം ഇതേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് കേശവനെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു.അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.കേശവനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുമ്‌ബോഴാണ് ഇയാളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here