Home Crime പെരിയാറില്‍ സ്ത്രീയുടെ മൃതദേഹം: കൊലപാതകമെന്നു സംശയം

പെരിയാറില്‍ സ്ത്രീയുടെ മൃതദേഹം: കൊലപാതകമെന്നു സംശയം

4
0

ആലുവ: പെരിയാറില്‍ മംഗലപുഴ പാലത്തിനടുത്ത് വിന്‍സെഷന്‍ സെമിനാരിയുടെ കടവില്‍ അടിഞ്ഞ സ്ത്രീയുടെ മൃതദേഹം കൊലപാതകത്തിന് ശേഷം പുഴയില്‍ തള്ളിയതെന്ന് സൂചന. യുവതിയെ പുതപ്പില്‍ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം അഴുകിയതോടെ പുഴയില്‍ ഒഴുകി ഇവിടെ എത്തിയതെന്ന് കരുതുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്.
ഏകദേശം മുപ്പതിനും 40നുമിടയില്‍ പ്രായവും 154 സെന്റിമീറ്റര്‍ ഉയരുവുള്ള യുവതിയുടെതാണ് മൃതദേഹം. ലെഗിന്‍സും ടി ഷര്‍ട്ടും ധരിച്ചിരുന്നത് – വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷമോ അലബാധവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു.ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.
മൃതദേഹം ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായറുടെ നേതൃത്വത്തില്‍ ഫോറന്‍സിക്, പൊലീസ് പരിശോധന നടത്തിയതിനുശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here