Home Local newss പൊന്നാനി കടല്‍ തീരം ഇനി മൊഞ്ചുള്ള തീരം; കടല്‍ തീരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു

പൊന്നാനി കടല്‍ തീരം ഇനി മൊഞ്ചുള്ള തീരം; കടല്‍ തീരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു

1
0

 

 

 

പൊന്നാനി: പൊന്നാനി കടല്‍ തീരത്തെ മൊഞ്ചുള്ള തീരമാക്കാനൊരുങ്ങി ടീം തിണ്ടീസ് രംഗത്ത്. ഇതിന്റെ ഭാഗമായി കടല്‍ തീരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. അവധി ദിവസങ്ങളിലും,
വൈകുന്നേരങ്ങളിലും നിരവധി സന്ദര്‍ശകരെത്തുന്ന പൊന്നാനി അഴിമുഖം കടല്‍തീരത്തെ മാലിന്യ മുക്തമാക്കാനുള്ള ജനകീയ യജ്ഞത്തിനാണ് ടീം തിണ്ടീസിന്റെ നേതൃത്വത്തില്‍ തുടക്കമായത്. പൊന്നാനി തീരം ഇനി മൊഞ്ചുള്ള തീരം പദ്ധതിയുടെ ഭാഗമായാണ് കടല്‍ തീരത്തെ മാലിന്യ മുക്തമാക്കുന്നത്.സന്ദര്‍ശകര്‍ അലക്ഷ്യമായി തീരത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത തടയലാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലാസ്റ്റിക് കുപ്പിള്‍, ഐസ് ക്രീം വേസ്റ്റ് എന്നിവ നിക്ഷേപിക്കാനാണ് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ആഴ്ചയില്‍ ഒരു ദിവസം ഹരിത സേന പ്രവര്‍ത്തകര്‍ വന്ന് മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും, കോസ്റ്റല്‍ പോലീസിനോടൊപ്പം പൊന്നാനിയിലെ വ്യത്യസ്ത സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് മാസത്തിലെ ഒരു ഞായറാഴ്ച ബീച്ച് ക്ലീനിങ്ങിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം നിര്‍വ്വഹിച്ചു.പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂര്‍, പൊന്നാനി കോസ്റ്റല്‍ പോലീസ് എസ്.ഐ ആല്‍ബര്‍ട്ട്, നഗരസഭ ജെ.എച്ച്.ഐ മുഹമ്മദ് ഹുസൈന്‍, ടീം തിണ്ടീസ് പ്രവര്‍ത്തകരായ സമീര്‍ ഡയാന, സലാം ഒളാട്ടയില്‍, അന്‍സാര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here