Kerala Pranamam

പോസ്റ്റ് ഓഫിസില്‍ മോഷണശ്രമം; പ്രതി അറസ്റ്റില്‍

പാലാ: പാലാ മുണ്ടാങ്കല്‍ പോസ്റ്റ് ഓഫിസ് കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാടുകാര്‍ കൈയോടെ പിടികൂടി. ശനിയാഴ്ച രാത്രി എട്ടോടെ പൂട്ട് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി മുകളേല്‍ ഷിന്‍േറാ ആന്റണിയാണ് (37) പിടിയിലായത്.പോസ്റ്റ് ഓഫിസില്‍ നിന്നും ശബ്ദംകേട്ട് സംഘടിച്ച നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. ഇയാള്‍ മറ്റുചില മോഷണക്കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.