മുന്‍ ഹൈക്കോടതി ജഡ്ജിയും രണ്ടു തവണ തിരുവനന്തപുരം മേയറും ഭാരതീയ വിധ്യാഭവന്‍ സ്ഥാപക ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് ടി എസ് കൃഷ്ണമൂര്‍ത്തി ഐയ്യര്‍ സ്മാരക പ്രഭാഷണം കേരള ഹൈക്കോടതി ഹാളില്‍ നടന്നു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബഹു. സുപ്രീം കോടതി ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ”നിയമത്തെ സ്വാധീനിക്കുന്ന ഉയര്‍ന്നുവരുന്ന മേഖലകളും നിയമ വ്യവസ്ഥയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി അധ്യക്ഷനായിരുന്ന ചടങ്ങില്‍ അഡ്വക്കേറ്റ് ജനറല്‍ ശ്രീ കെ ഗോപാലകൃഷ്ണന്‍, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിടന്റ്‌റ് ശ്രീ യേശ്വന്ത് ഷേണായ് എന്നിവര്‍ പങ്കെടുത്തു.
കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനും ജസ്റ്റിസ് ടി എസ് കൃഷ്ണമൂര്‍ത്തി ഐയ്യരുടെ സുഹൃത്തക്കളും കുടുംബാങ്ങങ്ങളും ആണ് പരിപാടി സംഘടിപ്പിച്ചത്. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ അനൂപ് നായര്‍ സ്വാഗതവും ശ്രീ റോയ് ചാക്കോ അനുസ്മരണ പ്രഭാഷണവും നടത്തി.










