
പ്രോട്ടീന്‍ പൊടി കച്ചവടം കേരളത്തിലും ഭാരതത്തിലും പൊടി പൊടിക്കുകയാണ്. കേരളത്തിലും ഭാരതത്തിലും മാത്രമല്ല ലോകത്തെമ്പാടും.
പ്രോട്ടീന്‍ പൊടിയെ ഒരു ഇമോഷണല്‍ അറ്റാച്ച്‌മെന്റോടു കൂടി കാണുന്ന യുവജനതയാണ് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടത്. ഭാരതത്തില്‍ മാത്രം 50,000 കോടിക്കടുത്താണ് പൊടി പൊടിക്കുന്ന പ്രോട്ടീന്‍ കച്ചവടത്തിന്റെ കണക്ക് . പത്തു കൊല്ലം കൊണ്ടൊന്നുമല്ല, വര്‍ഷം തോറും. അങ്ങനെയിരിക്കുമ്പോഴാണ് ഏതാണ്ട് 40,000 കേസുകള്‍ ഇത്തരം പ്രോട്ടീന്‍ പൊടി കച്ചവടത്തിനും ഫുഡ് സപ്ലിമെന്റ് മാര്‍ക്കറ്റിനുമെതിരെ നിലവിലുണ്ടെന്ന് ബഹു ആരോഗ്യ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ തീര്‍ച്ചയായും ഈ കച്ചവടത്തിലെ പിന്നാമ്പുറങ്ങള്‍ അറിഞ്ഞിരിക്കണം.
പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കാനേ പാടില്ല എന്നല്ല അര്‍ത്ഥം.
റെഗുലര്‍ ജിമ്മില്‍ പോകുന്നവര്‍, – മോഡറേറ്റ് ലെവലില്‍ വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുകയേയരുത്. അവര്‍ക്ക് ധൈര്യമായി പ്രോട്ടീന്‍ പൗഡര്‍ കുപ്പത്തൊട്ടിയില്‍ തന്നെ എറിയാം.
ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാളിഫൈഡായിട്ടുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനില്‍ നിന്നും ഉപദേശം തേടി നല്ല ക്വാളിറ്റിയുള്ള പ്രോട്ടീന്‍ പൗഡര്‍ വാങ്ങുന്നതാണ് ഉത്തമം. വെറുതെ ജിമ്മില്‍ പോയി പ്രോട്ടീന്‍ പൗഡര്‍ വാങ്ങി – കഴിക്കുന്നവര്‍ താഴെപ്പറയുന്നവ അറിഞ്ഞിരിക്കുക തന്നെ വേണം.
ഏതാണ്ട് 30 ശതമാനം പ്രോട്ടീന്‍ പൗഡര്‍ കളിലും അവര്‍ അവകാശപ്പെടുന്ന പ്രോട്ടീനുകള്‍ ഇല്ല തന്നെ, അതിനേക്കാള്‍ രസകരം വിലകുറഞ്ഞ അമിനോ ആസിഡുകള്‍ നിറച്ച് പ്രോട്ടീന്‍ കണ്ടന്റിനെ വളരെ കുട്ടിക്കാണിക്കുന്ന അത്ഭുത ജാലവിദ്യകള്‍ പോലുമുണ്ട് ചില പൊടിപൊടിക്കുന്ന പ്രോട്ടീന്‍ കച്ചവടത്തിനിടയില്‍.
ലാന്‍ഡ്‌സെറ്റ് ഫുഡ് കമ്മീഷനും ലോകാരോഗ്യ സംഘടനയും മറ്റു പ്രൊഫഷണല്‍ സംഘടന കളുമൊക്കെ തന്നെ വീടുകളിലെ പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ പറയുമ്പോഴാണ് നാം പ്രോട്ടീന്‍ കച്ചവടത്തിന് പുറകെ പായുന്നത്.
കണ്‍വീനിയന്‍സിനു വേണ്ടി പൊടി – വിഴുങ്ങിയാല്‍ പൊടിഞ്ഞു പോകുന്നത് പ്രധാനപ്പെട്ട അവയവങ്ങള്‍. ആയിരക്കണക്കിന് പ്രോട്ടീന്‍ പാക്കറ്റുകളാണ് എല്ലാ ദിവസവും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രോട്ടീന്‍ പൗഡര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും വിറ്റഴിക്കപ്പെടുന്നത്.
മുട്ടയിലും പാലിലും യോഗര്‍ട്ടിലും ചിക്കനിലും മീനിലും പയറിലും കപ്പലണ്ടിയിലും കാഷ്യുനട്ടിലും പനീറിലും പ്രോട്ടീന്‍ നിറയെയുള്ളപ്പോള്‍ ഈ വിഷവസ്തു വാങ്ങി കഴിക്കണമോ എന്ന് യുവജനത ഒന്നുകൂടി ആലോചിക്കണം
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











