Home Uncategorized പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും

പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും

1
0

 

കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സര്‍ക്കാര്‍. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും.
മലയോര പ്രദേശങ്ങളില്‍ നിരോധിത – ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവ നിരോധിക്കും. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
എന്‍ട്രി പോയിന്റുകളില്‍ ഇതിനായി പരിശോധന ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി പുതുക്കി നല്‍കില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ മലയോര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ടൂറിസം – വനം വകുപ്പുകള്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here