
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയായേക്കും.അങ്ങനെയായാല്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനായിക്കും മാക്രോണ്‍. 1976 മുതലാണ് ഫ്രഞ്ച് പ്രസിഡന്റുമാര്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഇന്ത്യയിലെത്തി തുടങ്ങിയത്.റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ തീരുമാനിച്ചിരുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താനാവില്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു.ബൈഡന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് വിദേശ പര്യടനത്തിലല്ലെന്നും, ആഭ്യന്തര വിഷയങ്ങളിലാണെന്നും യു.എസ് അറിയിക്കുകയുണ്ടായി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ രണ്ടാമൂഴത്തിന് ഇറങ്ങുന്നുണ്ട്. ബൈഡന്‍ വിസമ്മതം പറഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ പരിഗണിക്കാനായിരുന്നു നീക്കം. പിന്നീടാണ് മാക്രോണിനെ പരിഗണിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലEmmanuel Macron. ജാക്വിസ് ഷിറാക്, വലേറി ജിസ്‌കാര്‍ഡ് ഡി എസ്റ്റേറ്റിങ്, നിക്കളാസ് സര്‍കോസി, ഫ്രാങ്‌സ്വ ഓലന്‍ഡ്, എന്നിവരാണ് മുമ്ബ് റിപ്പബ്ലിക് ദിന അതിഥികളായത്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന ഫ്രഞ്ച് ദേശീയ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.





