ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ കേരളത്തിലെ കായലില്‍ ഫ്ളോട്ടിംഗ് ഷോറൂം ആരംഭിച്ചു. ഹോണ്ടയുടെ പ്രചാരണാര്‍ത്ഥമാണ് ഉപഭോക്താക്കളിലേയ്ക്ക് ഹോണ്ട എത്തുന്നത്. കേരളത്തിലെ ജലാശയങ്ങളിലൂടെ ഫ്ളോട്ടിംഗ് ഷോറൂം ജനങ്ങളിലേയ്ക്കെത്തും. പതിനഞ്ചിലധികം സ്ഥലത്ത് ഫ്ളോട്ടിംഗ് ഷോറൂം എത്തിയിട്ടുണ്ട്.ഫ്ളോട്ടിംഗ് ഹോണ്ടയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. റീട്ടെയില്‍ ഷോറുകളില്‍ 41 ശതമാനവും റീട്ടെയില്‍ സ്റ്റോറുകളില്‍ 24 ശതമാനവും ബ്രാന്റഡ് അനുബന്ധ അന്വേഷണങ്ങളില്‍ 33 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.പ്രാദേശിക ഉപഭോക്താക്കളോട് സംവദിക്കാനുള്ള ഒരു അനുഭവമാണ് ഫ്ളോട്ടിംഗ് ഷോറൂം ആക്ടിവേഷന്‍ വഴി ലഭിച്ചതെന്ന് ഹോണ്ട ഡയറക്ടറും പ്രസിഡന്റുമായ അറ്റ്സുഷ് ഒഗാറ്റ പറഞ്ഞു.ആകര്‍ഷകമായ സ്‌കീമുകളും താങ്ങാനാവുന്ന സാമ്പത്തിക ഓപ്ഷനുകളും ഹോണ്ട ഓഫര്‍ ചെയ്യുന്നുണ്ട്.ഫ്ളോട്ടിംഗ് പോപ്പുലേഷന്‍ ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണെന്ന് ട്രൈബ്സ് കമ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗുര്‍ ഗുപ്ത പറഞ്ഞു. എല്ലാ രംഗത്തുനിന്നും ആവേശകരമായ അന്വേഷണാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









