വാഷിങ്ടണ്‍: ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും ഹമാസ് മോചിപ്പിച്ചാല്‍ മാത്രമേ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് യു.എസ്.പ്രസിഡന്റ് ജോ ബൈഡന്‍.രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന.വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.വെടിനിര്‍ത്തല്‍ ആവശ്യമാണ്. പക്ഷേ, അതിനുമുമ്ബ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു.നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവര്‍ നിലവില്‍ തടവിലാണ്. റഫ ബോര്‍ഡര്‍ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.ഗാസ മുനമ്ബില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനോട് കരയുദ്ധം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ യു.എസ്. അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
Home World ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിച്ചാല്‍ വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിക്കാം ; ബൈഡന്‍




