തിരുവനന്തപുരം: ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്നും ക്യാമറ സ്ഥാപിക്കുമ്‌ബോള്‍ നിയമലംഘനങ്ങള്‍ കുറയുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു.കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.നിയമലംഘനങ്ങള്‍ തടയുന്നതിന് ക്യാമറകള്‍ സ്ഥാപിക്കുന്നത് വഴി സാധിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.





