Home Breaking News ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് എന്റെ കാര്‍ വാടകയ്ക്ക് നല്‍കും; ആരേയും തടയില്ലെന്ന് കമല്‍നാഥ്

ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് എന്റെ കാര്‍ വാടകയ്ക്ക് നല്‍കും; ആരേയും തടയില്ലെന്ന് കമല്‍നാഥ്

3
0

മധ്യപ്രദേശ്: കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകേണ്ടവര്‍ക്ക് പോകാമെന്നും, പാര്‍ട്ടി വിട്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരാളെ പോലെ തടയില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്.ഗോവയില്‍ നിന്നുള്ള എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം.’ കോണ്‍ഗ്രസ് ഇല്ലാതായി പോകുമെന്നാണോ എല്ലാവരുടേയും വിചാരം. കോണ്‍ഗ്രസിലെ ചിലര്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ ആരെങ്കിലും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പോകാം. ഞങ്ങള്‍ ആരേയും തടയാന്‍ ആഗ്രഹിക്കുന്നില്ല’.
‘ കോണ്‍ഗ്രസുകാര്‍ അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. ഇനി ആര്‍ക്കെങ്കിലും ബിജെപിയിലേക്ക് പോകണമെന്നുണ്ടെങ്കില്‍ അവര്‍ക്കായി ഞാന്‍ എന്റെ കാര്‍ കടം നല്‍കും. പോകാന്‍ നില്‍ക്കുന്നവരെ തടഞ്ഞിട്ട് കാര്യമില്ലെന്നും’ കമല്‍നാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here