Home Kozhikode ബിഡിജെഎസ് സൗത്ത് മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

ബിഡിജെഎസ് സൗത്ത് മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

3
0

കോഴിക്കോട്: ബിഡിജെഎസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലംതല ഉദ്ഘാടനം ബിഡിവൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു ചമ്മിനി മീഞ്ചന്തയിലെ ശിവപ്രസാദ് ഉണ്ണികൃഷ്ണന് പുരസ്‌കാരം നൽകി നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് സതീഷ് കുമാർ അയനിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, മണ്ഡലം വൈസ് പ്രസിഡണ്ട് പത്മകുമാർ ജി കൃഷ്ണ, ബിഡിവൈഎസ് ജില്ലാ സെക്രട്ടറി രാജേഷ് പി മാങ്കാവ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here