Home Breaking News ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം

6
0

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സസ്‌പെന്‍ഷനിലുള്ള ജയില്‍ ഡിഐജി അജയകുമാര്‍, കാക്കനാട് ജില്ല ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേര്‍ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസടുത്തത്. ജയിലില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. ജയിലിനുള്ളില്‍ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു.എഫ്‌ഐആറിന്റെ പകര്‍പ്പ് 24 ന് ലഭിച്ചു
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സന്ദര്‍ശനത്തിന് ജയില്‍ ഡിഐജി അവസരം ഒരുക്കിയത്.ജയില്‍ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തില്‍ ആളുകളെ ജയിലില്‍ എത്തിച്ച രണ്ടുമണിക്കൂര്‍ നേരം സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു.ഈ പരാതിയില്‍ നിലവില്‍ മധ്യ മേഖല ജയില്‍ ഡിഐജിയും,ജയില്‍ സൂപ്രണ്ടും അടക്കം സസ്‌പെന്‍ഷനിലാണ്.
കണ്ടാലറിയാവുന്ന ആറുപേരും കേസില്‍ പ്രതികളാണ്.ഇതില്‍ രണ്ടുപേര്‍ വനിതകളാണ്.ഇതോടെ നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തേണ്ടി വരും. കേസില്‍ ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

7

LEAVE A REPLY

Please enter your comment!
Please enter your name here