ആലുവ: ഭക്തരുടെ കാത്തിരിപ്പിന് വിരാമം ആലുവ മഹാദേവൻ ആറാടി. ഇന്ന് പുലർച്ചെ 3.30 യോടെയാണ് മണപ്പുറത്തെ സ്വയംഭൂ വിഗ്രഹിൽ പെരിയാർ കരകവിഞ്ഞ് പ്രകൃതിയുടെ ആറാട്ട് നടന്നത്. തുടർന്ന് ഇവിടെപ്രത്യേക പൂജകളും, പ്രസാദ വിതരണവും നടന്നു. മീനമാസത്തിലെ തിരുവാതിര പടഹാദി കൊടിയേറി ഉത്ര വിളക്കോടെ സമാപിക്കുന്ന ഉത്സവാഘോഷം ഉണ്ടെങ്കിലും ആറാട്ടില്ല
പ്രകൃതി ഒരുക്കുന്ന ആറാട്ട്’ ആണ് മണപ്പുറത്തെ തേവരുടെ പ്രത്യേകത. പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ക്ഷേത്രത്തിലെ സ്വയംഭൂ ശിവലിംഗം മുങ്ങുമ്പോഴാണ് ആറാട്ട് നടക്കുന്നത്.
മഹാദേവന്റെ ആറാട്ട് വാർത്തയറിഞ്ഞ് നിരവധി ഭക്തരാണ് ആറാട്ടുകുളിക്കാനായി എത്തി കൊണ്ടിരിക്കുന്നത്.
മണപ്പുറം മുകളിലെ ക്ഷേത്രത്തിലാണ് വിഗ്രഹങ്ങൾ സൂക്ഷിക്കുന്നത് .എത്ര ജലനിരപ്പ് ഉയർന്നാലും മണപ്പുറത്തെ മൂലസ്ഥാനത്ത് മാത്രമേ പൂജയുള്ളൂ. അതിന് ചെറുതോണിയുമുണ്ട്.
ഇവിടെ കരിങ്കൽ തറ മാത്രമാണുള്ളത്. മണ്ഡലകാലത്ത് നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്രം മേടമാസമവസാനത്തോടെ അഴിച്ചു മാറ്റും.മകരമാസം മുതൽ മേടം വരെ മൂന്ന് മാസക്കാലം മാത്രമേ ദീപാരാധന, ഉള്ളൂ
ഈ മഴക്കാലത്ത് മൂന്നാം തവണയാണ് പെരിയാറിൽ ജലനിരപ്പുയരുന്നത്. എന്നാൽ രണ്ടു പ്രാവശ്യവും സ്വയംഭൂവി ഗ്രഹത്തിന് താഴെ തറനിരപ്പ് വരെ മാത്രമാണ് ജലനിരപ്പ് ഉയർന്നത് ഇതിനാൽ ആറാട്ടുത്സവം നടന്നില്ല.
നിറുത്താതെ പെയ്യുന്നകനത്ത മഴയും ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനെ തുടർന്നുമാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നത്.
കഴിഞ്ഞ വർഷം സെപ്‌റ്റംബർ 18-ന് മണപ്പുറത്ത് വെള്ളംനിറഞ്ഞ് പെരിയാർ മഹാദേവന് ആറാട്ട് ഒരുക്കിയിരുന്നു.
ഇത്തവണ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ് ഇത് 2013ലെ വെള്ളപൊക്കത്തെയാണ് സൂചിപ്പിക്കുന്നത്. ആലുവ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്